India - 2024

എറണാകുളം കത്തീഡ്രൽ സംഘര്‍ഷം: നൂറോളം പേർക്കെതിരെ കേസ്

പ്രവാചകശബ്ദം 17-08-2023 - Thursday

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർനടപടികളിലേക്ക്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബസിലിക്ക അഡ്മിനിസ്ട്രേറ്ററും വികാരി യുമായ ഫാ. ആന്റണി പൂതവേലിൽ നല്കിയ പരാതിയിലാണ് നടപടിയെടുത്തിട്ടുള്ളത്. വികാരിയിൽനിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.


Related Articles »