News

'പ്രവാചകശബ്ദം' ചീഫ് എഡിറ്റര്‍ ഡീക്കന്‍ അനിലിന്റെ പിതാവ് പി‌കെ‌ ലൂക്കോസ് നിര്യാതനായി

പ്രവാചകശബ്ദം 10-09-2023 - Sunday

''തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്'' (സങ്കീര്‍ത്തനങ്ങള്‍ 116:15).

അയർക്കുന്നം (കോട്ടയം): പ്രവാചകശബ്ദം ഓണ്‍ലൈന്‍ മീഡിയായുടെ ചീഫ് എഡിറ്ററും ലിവര്‍പ്പൂള്‍ അതിരൂപതയിലെ പെര്‍മനന്‍റ് ഡീക്കനുമായ ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ പിതാവ്, പി‌കെ‌ ലൂക്കോസ് ഒഴുകയില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 78 വയസ്സായിരിന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നു ഏറെനാളായി കിടപ്പിലായിരിന്നു. മൃതസംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 14 വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് 03:30നു ഭവനത്തില്‍ ആരംഭിച്ച് പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ ദേവാലയ സെമിത്തേരിയില്‍.

വന്ദ്യ പിതാവിന്റെ വിയോഗത്തില്‍ പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ‍

ഭാര്യ: പെണ്ണമ്മ ലൂക്കോസ്.

മക്കള്‍: അനിത, ഡീക്കന്‍ അനില്‍, അനീഷ്, രാജു.

മരുമക്കള്‍: ജോമോൻ, സോണി അനിൽ, സീമ അനീഷ്, ആഷ്ലി രാജു.

പേരക്കുട്ടികള്‍: ജോയല്‍ ജോമോന്‍, അലീന ജോമോൻ, ആൽഫി അനില്‍, റിയോണ അനില്‍, റിയോൺ അനില്‍, ഹെലേന അനില്‍, ആസ്ലി, ആന്‍സലി, ഇമ്മാനുവേല്‍, ആഞ്ചലീന.

More Archives >>

Page 1 of 881