News - 2024

ഹാലോവീനു പകരം "ഹോളിവീൻ"; ലോകമെമ്പാടും കുരുന്നുകളുടെ വിശുദ്ധ മാതൃക

പ്രവാചകശബ്ദം 31-10-2023 - Tuesday

വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി ഇപ്പോള്‍ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും പരിണമിപ്പിച്ചിരിക്കുന്ന ഹാലോവീൻ ആഘോഷത്തെ "ഹോളിവീൻ" ആഘോഷമാക്കിമാറ്റിക്കൊണ്ട് വിവിധയിടങ്ങളില്‍ കുരുന്നുകളുടെ ശ്രദ്ധേയ മാതൃക. ഭയാനകമായ വേഷങ്ങള്‍ക്കു പകരം വിശുദ്ധരുടെ ജീവിതങ്ങള്‍ മനസ്സിലാക്കത്തക്കവിധം അവരുടെ വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും മാതൃക പിഞ്ചെല്ലിയും ഇന്ന് വിവിധയിടങ്ങളില്‍ ഹോളിവീൻ ആഘോഷം നടക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ ഹോളിവീൻ ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ പരിപാടികള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് വളരെ പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍.

യഥാര്‍ത്ഥ വിശ്വാസ സത്യം മറന്നുക്കൊണ്ട് നടത്തുന്ന ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 899