Life In Christ - 2025
ഇനിയുള്ള ജീവിതം യേശുവിന് വേണ്ടി: സംഗീത കരിയർ അവസാനിപ്പിച്ച് സുപ്രസിദ്ധ പോപ്പ് ഗായകൻ ഡാഡി യംഗി
പ്രവാചകശബ്ദം 16-12-2023 - Saturday
സാന്‍ ജുവാന്‍: യേശുവിനുവേണ്ടി ജീവിക്കാൻ, സംഗീത കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ സുപ്രസിദ്ധ പോപ്പ് ഗായകനായ ഡാഡി യംഗി. പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവേൽ കൊളീസിയത്തിൽ നടന്ന തന്റെ അവസാന സംഗീത പരിപാടിക്കിടയിലാണ് ഇനി തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കുകയാണെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. യേശുക്രിസ്തു എന്നിൽ ജീവിക്കുന്നുണ്ടെന്നും, ഞാൻ യേശുക്രിസ്തുവിലാണ് ജീവിക്കുന്നതെന്നും ലോകത്തോട് മുഴുവൻ വിളിച്ചു പറയാൻ തനിക്ക് യാതൊരുവിധത്തിലുള്ള നാണവുമില്ലെന്ന് താരം പറഞ്ഞു.
യേശു എന്നിൽ വസിക്കുന്നുവെന്നും അവനുവേണ്ടി ഞാൻ ജീവിക്കുമെന്നും ലോകത്തെ മുഴുവൻ അറിയിക്കാൻ എനിക്ക് ലജ്ജയില്ല. ആർക്കും നികത്താൻ കഴിയാത്ത ഒരു ശൂന്യത നികത്താൻ വർഷങ്ങളായി ഞാൻ ശ്രമിച്ചു. ഞാൻ ഒരു ലക്ഷ്യം കണ്ടെത്താൻ ശ്രമിച്ചു, പല അവസരങ്ങളിലും, ഞാൻ സന്തോഷവാനാണെന്ന് തോന്നുന്നുവെങ്കിലും പക്ഷേ എനിക്ക് പൂർണ്ണത അനുഭവപ്പെടുന്നില്ലായിരിന്നു. എന്റെ കൈവശമുള്ള സംഗീതം, സോഷ്യൽ നെറ്റ്‌വർക്കുകൾ, പ്ലാറ്റ്‌ഫോമുകൾ, മൈക്രോഫോൺ എന്നിങ്ങനെ യേശു എനിക്ക് നൽകിയതെല്ലാം അവിടുത്തെ രാജ്യത്തിനായ ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നു താരം കൂട്ടിച്ചേര്‍ത്തു.
ഒരു ബേസ് ബോൾ താരമാകണമെന്ന് ആഗ്രഹിച്ച റോഡിഗ്രസ് (ബാല്യകാല പേര്) അവിചാരിതമായിട്ടാണ് സംഗീത ലോകത്തിലേക്ക് കടന്നു വരുന്നത്. 1995 പുറത്തിറങ്ങിയ 'നോ മേഴ്സി' ആണ് ആദ്യത്തെ ആൽബം. 2004ൽ പുറത്തിറക്കിയ ഗസോലീന എന്ന ഗാനം വന്‍ ഹിറ്റായിരിന്നു. 2017ൽ, പ്യൂർട്ടോ റിക്കോയിലെ പ്രശസ്ത ഗാന രചയിതാവ് ലൂയിസ് ഫോൻസിയോടൊപ്പം റാമോൻ റോഡിഗ്രസ് പുറത്തിറക്കിയ ഡെസ്പാസീറ്റോ ഗാനവും ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് സംഗീത പ്രേമികളാണ് ഏറ്റെടുത്തത്.
Tag: Jesus lives in me’: Puerto Rican pop star Daddy Yankee retires to focus on Jesus, Daddy Yankee faith Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക