India - 2024

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നാളെ തൃശൂരിൽ സ്വീകരണം

പ്രവാചകശബ്ദം 13-01-2024 - Saturday

തൃശൂർ: മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി നാളെ തൃശൂരിലെത്തുന്ന മാർ റാഫേൽ തട്ടിലിനു വ്യാകുലമാതാവിൻ ബസിലിക്കയിൽ സ്വീകരണം നൽകുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും സഹാ യമെത്രാൻ മാർ ടോണി നീലങ്കാവിലും അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു സ്വന്തം ഇടവകകൂടിയായ ബസിലിക്കയിൽ നൽകുന്ന സ്വീകരണത്തിൽ വിവിധ മേഖലയിലുള്ള പ്രമുഖവ്യക്തികൾ പങ്കെടുക്കും.

മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടാകും. പുത്തൻപള്ളിയോടു ചേർന്നുള്ള എരിഞ്ഞേരി അങ്ങാടിയിലാണു മാർ റാഫേൽ തട്ടിലിന്റെ വീട്. ഗൃഹാതുരത്വം തുളുമ്പുന്ന സ്വീകരണചടങ്ങ് ഏറെ ഹൃദ്യ മാകും. സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാരും എറണാകുള ത്തിനു പോയിരുന്നു. മേജർ ആർച്ച് ബിഷപ്പ് ആയതിനുശേഷം തൃശൂരിൽ എത്തുന്ന മാർ റാഫേൽ തട്ടിൽ വീടും സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.


Related Articles »