India - 2024

മാർ റാഫേൽ തട്ടിൽ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ക്രിസ്‌ത്യൻ ചെയര്‍ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 28-01-2024 - Sunday

തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി ക്രിസ്‌ത്യൻ ചെയറിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദര്‍ശനം നടത്തി. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള ഒരു പ്രവർത്തന വേദിയാകാൻ കാലിക്കട്ട് യൂണിവേഴ്‌സിറ്റി (ക്രിസ്‌ത്യൻ ചെയറിനാകുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സഭയ്ക്കകത്തും സഭകൾ തമ്മിലും പരസ്‌പര സാഹോദര്യത്തോടും സ്നേഹത്തോടുംകൂടി ഒരുമിച്ചു നിന്നാൽ വിജയകരമായി മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്‌ത്യൻ ചെയറിന്റെ മുൻ ഗവേണിംഗ് ബോഡി അംഗംകൂടിയായിരുന്ന കാര്യം യോഗത്തിൽ അദ്ദേഹം അനുസ്മ‌രിച്ചു. ഡയറക്ടർ ഡോ. പോൾ പുളിക്കൻ, ഗവേണിംഗ് ബോഡി അംഗ വും സെനറ്റ് അംഗവുമായ ടി.ജെ. മാർട്ടിൻ തച്ചിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »