News - 2025

പനാമയിൽ നിന്നു കാണാതായ കർദ്ദിനാളിനെ കണ്ടെത്തി

പ്രവാചകശബ്ദം 02-02-2024 - Friday

പനാമ സിറ്റി: മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമായ പനാമയിൽ നിന്നു കാണാതായ കർദ്ദിനാൾ ജോസ് ലൂയിസ് ലക്കുൻസയെ കണ്ടെത്തി. ഡേവിഡ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് കർദ്ദിനാൾ ജോസ് ലൂയിസ് ലകുൻസ സുരക്ഷിതനാണെന്ന് പനാമ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇപി) അറിയിച്ചു. ഇതിനിടെ കർദ്ദിനാളിനെ പനാമ നാഷണൽ പോലീസ് കണ്ടെത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിന്നു. ജനറൽ ഡയറക്ടർ ജോൺ ഡോൺഹൈമിനൊപ്പം നിരവധി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

പനാമ കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തിത്വമാണ് കർദ്ദിനാൾ ജോസ് ലൂയിസ്. 1969-ൽ സ്പെയിനിലെ പാംപ്ലോണയിൽ തിരുപ്പട്ടം സ്വീകരിച്ചു. 1985-ൽ പനാമ അതിരൂപതയുടെ സഹായ മെത്രാനായി. 1994 ഒക്ടോബർ 29-ന് ചിത്രേയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1999 ആഗസ്ത് 28-ന് അദ്ദേഹം നിലവിൽ ശുശ്രൂഷ ചെയ്യുന്ന ഡേവിഡ് രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു. കർദ്ദിനാളിനെ കാണാതായതിന് പിന്നാലെ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി പനാമിയൻ ദേശീയ മെത്രാന് സമിതി ആഹ്വാനം നല്കിയിരിന്നു. അതേസമയം കർദ്ദിനാളിന്റെ തിരോധാനവും കണ്ടെത്തലും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.


Related Articles »