Meditation. - September 2024

എങ്ങനെ പ്രാര്‍ത്ഥിക്കണം?

സ്വന്തം ലേഖകന്‍ 30-09-2023 - Saturday

"ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു" (ലൂക്കാ 18:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 30

ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാ എന്ന് നാം മിക്കപ്പോഴും പറയാറുണ്ടല്ലോ. എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്? ഇത് വളരെ ലളിതമാണ്. ഞാന്‍ പറയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രാര്‍ത്ഥിക്കുക. പക്ഷേ പ്രാര്‍ത്ഥിച്ചിരിക്കണം. 'ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല, കാരണം, എനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ' എന്ന് ഒരിക്കലും നാം പറയരുത്. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അറിയാം. പ്രാര്‍ത്ഥനയുടെ വാക്കുകള്‍ ലളിതമാണ്; ബാക്കിയെല്ലാം താനേ വന്നുകൊള്ളും.

'എനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ' എന്ന് പറയുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ നിങ്ങളെ തന്നെ വഞ്ചിക്കുകയാണെന്നതാണ്. ഹൃദയത്തില്‍ ചുരുങ്ങിയ അവസ്ഥയെയാണ് ഇത്തരം മനോഭാവം കാണിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കാനുള്ള സന്മനസ്സിന്റെ കുറവ്; അല്ലെങ്കില്‍ ആത്മധൈര്യത്തിന്റെ അഭാവം. നാമായിരിക്കുന്ന ഓരോ അവസ്ഥയിലും നമ്മുക്ക് പ്രാര്‍ഥിക്കാന്‍ കഴിയണം. പ്രാര്‍ത്ഥന എല്ലാവര്‍ക്കും സാധ്യമാണ്, പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യവുമാണ്. നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നതുപോലെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 9.4.62)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »