Meditation. - October 2024

പ്രാര്‍ത്ഥനാ ജീവിതത്തില്‍ ആഴപ്പെടേണ്ടതിന്റെ ആവശ്യകത

സ്വന്തം ലേഖകന്‍ 01-10-2023 - Sunday

"ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും" (ലൂക്കാ 11:9).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 1

എളിമയും അതേസമയം ആത്മവിശ്വാസവും ഉള്ള ഒരു സ്ഥിരോത്സാഹം നിറഞ്ഞ പ്രാര്‍ത്ഥനയുടെ മാതൃക പഴയനിയമത്തില്‍ കാണാം. കുറഞ്ഞത് പത്ത് നീതിമാന്മാര്‍ അവിടെയുണ്ടെങ്കില്‍, സോദോം ഗൊമോറ നശിപ്പിക്കാതെ രക്ഷിക്കണമെന്ന് ദൈവത്തോട് അബ്രഹാം അപേക്ഷിക്കുന്നതാണ് രംഗം. ആയതിനാല്‍ ഇപ്രകാരം, നാം കൂടുതലായി പ്രാര്‍ത്ഥിക്കുവാന്‍ ഉത്സാഹിക്കണം. 'ചോദിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കും' - ക്രിസ്തുവിന്റെ ഈ ഉപദേശം നാം കൂടെ ക്കൂടെ ഓര്‍മ്മിക്കണം. ആത്മവിശ്വാസമോ പ്രാര്‍ത്ഥിക്കുവാനുള്ള ആഗ്രഹമോ നഷ്ടമാകുമ്പോള്‍, ഇത് നമ്മള്‍ പ്രത്യേകം ഓര്‍മ്മിക്കണം. ചോദിക്കുന്നത് നമ്മുക്ക് ഉറപ്പായും ലഭിക്കും.

പ്രാര്‍ത്ഥിക്കുവാന്‍ അറിഞ്ഞുകൂടാ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് നാം നമ്മെത്തന്നെ പ്രാര്‍ത്ഥനയില്‍നിന്ന് ഒഴിവാക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പ്രാര്‍ത്ഥിക്കുവാന്‍ വശമില്ലെങ്കില്‍, നാം അത് പരിശീലിക്കേണ്ടത് അതിനേക്കാള്‍ ആവശ്യമാണ്. ഇത് ഓരോ വ്യക്തിക്കും പ്രധാനപ്പെട്ടതാണ്; പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. കാരണം, കുട്ടികളായിരുന്നപ്പോള്‍ അവര്‍ പഠിച്ച പ്രാര്‍ത്ഥന യൌവനത്തിലേക്ക് കടക്കുമ്പോള്‍ ബാലിശവും, പഴഞ്ചനുമെന്ന്‍ പറഞ്ഞു മിക്കപ്പോഴും അവഗണിക്കുന്ന പ്രവണത കാണാറുണ്ട്.

ഈ ബലഹീനതയില്‍ നമ്മെ സഹായിക്കാന്‍ ദൈവാത്മാവ് തന്നെ 'അവാച്യമായ നെടുവീര്‍പ്പുകളാല്‍ നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കും'. ഇപ്രകാരമുള്ള മാനസികാവസ്ഥ, പ്രാര്‍ത്ഥന ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുവാനും, കൂടുതല്‍ ധ്യാനാത്മകമാക്കുവാനും സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.7.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »