Meditation. - October 2024

പ്രാര്‍ത്ഥന- ക്രിസ്തുവുമായി സംവദിക്കാനുള്ള സഭയുടെ ശക്തി

സ്വന്തം ലേഖകന്‍ 19-10-2023 - Thursday

"ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്." (1 യോഹ 1:3)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 19

ക്രിസ്തുവിന്റെ സഭ സാര്‍വത്രികമായതിനാല്‍, ഓരോ പ്രത്യേക സഭയും നിലകൊള്ളുന്നത് പ്രാര്‍ത്ഥിക്കാനാണ്. പ്രാര്‍ത്ഥനയില്‍ മനുഷ്യവ്യക്തി അവന്റേയോ അവളുടേയോ സ്വഭാവം വെളിവാക്കുന്നു. അതായത്, പ്രാര്‍ത്ഥന സഭയെ കൂടുതല്‍ ദൈവത്തിങ്കലേക്ക് എത്തിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ സഭ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമുള്ള കൂട്ടായ്മ കൈവരിക്കുന്നു. സഭ, പിതാവിങ്കലേക്ക് സ്വയം നയിക്കപ്പെടുകയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് വിധേയമാകുകയും, ക്രിസ്തുവുമായുള്ള ബന്ധത്തില്‍ പൂര്‍ണ്ണമായും ജീവിക്കുകയും ചെയ്യുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്.

സഭ അതിന്റെ അസ്ഥിത്വത്തിന്റെ അകക്കാമ്പില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നത് പ്രാര്‍ത്ഥന വഴിയായാണ്. ക്രിസ്തുവുമായുള്ള പരസ്പര വ്യക്തിബന്ധം പരിപോഷിപ്പിക്കുക വഴി സഭ അതിലെ അംഗങ്ങളുടെ വ്യക്തിമാഹാത്മ്യം പൂര്‍ണ്ണതോതില്‍ ഉദ്ദീപിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ സഭ ക്രിസ്തുവിനോട് കൂടുതല്‍ അടുക്കുന്നു. അത് അവനോടുള്ള സൗഹൃദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു; അങ്ങനെ അവനുമായി ആശയവിനിമയം നടത്താന്‍ കൂടുതല്‍ പ്രാപ്തമാകുന്നു. വിശ്വാസവും പ്രത്യാശയും പരോപകാരവും അഭ്യസിച്ചുകൊണ്ട്, ക്രിസ്തുവുമായി സംവദിക്കാനുള്ള സഭയുടെ ശക്തി പ്രാര്‍ത്ഥനയിലൂടെ പുനസ്ഥാപിക്കപ്പെടുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »