Meditation. - October 2024
പ്രാര്‍ത്ഥന- പരിപോഷിപ്പിക്കപ്പെടേണ്ട പ്രവര്‍ത്തി
സ്വന്തം ലേഖകന്‍ 19-10-2024 - Saturday
"നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്" (യാക്കോബ് 5:16).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 20
ജീവിതപ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുന്നതും അവയ്ക്കു പരിഹാരം കാണുന്നതും പ്രാര്‍ത്ഥനയെന്ന മാധ്യമത്തിലൂടെയാണ്. നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ക്കും മുന്‍പ് പ്രാര്‍ത്ഥനയ്ക്കായുള്ള വിളി ഉണ്ടായിരിക്കണം; എല്ലാ സാമൂഹ്യ പ്രവര്‍ത്തനത്തിന്റേയും ഉറവിടം സഭ പ്രാര്‍ത്ഥനയിലാണ് കണ്ടെത്തുന്നത്.
മനുഷ്യയത്‌നം പ്രാര്‍ത്ഥനയാല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട് അത്യുന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടേണ്ടതാണ്. പ്രവര്‍ത്തിക്ക് പൂര്‍ണ്ണ മനുഷ്യത്വം കൈവരുന്നതിന്റെ ഉറവിടം പ്രാര്‍ത്ഥനയാണ്. ലോകത്തിന്റെ പരിവര്‍ത്തനത്തിലും ഉയര്‍ച്ചയിലും ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്ന് കഴിയുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. പ്രാര്‍ത്ഥന വിശുദ്ധീകരണത്തിനുള്ള പ്രവര്‍ത്തനമാണ്.
ഓരോ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെയാണ് ലഭിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയാണ് നാം നമ്മുടെ സഹോദരന്മാരുടേയും സഹോദരിമാരുടേയും ആവശ്യങ്ങള്‍ കണ്ടെത്തി, അവ നമ്മുടേതാക്കിത്തീര്‍ക്കുന്നത്;
യേശുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, നീതിയും കാരുണ്യവും 'നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളാണ്'. സഭയുടെ നീതിക്കായുള്ള പോരാട്ടവും കാരുണ്യവും വിജയിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ ദാനമായ സ്ഥിരോത്സാഹം ലഭിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ. ഈ ദാനം അന്വേഷിക്കേണ്ടതും പ്രാര്‍ത്ഥനയിലൂടെയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.