Purgatory to Heaven - October 2019

നിഗ്ഗ്ളിന്റെ ചിത്രരചനയും സ്വര്‍ഗ്ഗവും

സ്വന്തം ലേഖകന്‍ 26-10-2017 - Thursday

“അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്” (മത്തായി 24:44).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 26

“ഒരു വന്‍വൃക്ഷത്തെ വരക്കുക എന്നത് തന്റെ പരമമായ ലക്ഷ്യമാണെന്ന് കരുതുന്ന ഒരു കലാകാരന്റെ കഥയാണ് ജെ.ആര്‍. ടോള്‍കിയന്‍സിന്റെ 'ലീഫ്‌ ബൈ നിഗ്ഗിള്‍' പറയുന്നത്. നിഗ്ഗിള്‍ എന്ന ആ കലാകാരന്‍ ഒരു ഇല മാത്രം വരച്ചു കൊണ്ടാണ് തന്റെ ചിത്രം തുടങ്ങുന്നത്. പിന്നീട് ഇലകളും, ശിഖരങ്ങളും, കിളികളും, മലകളും അദ്ദേഹം വരക്കുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ നീഗ്ഗ്ളെക്ക് തന്റെ ചിത്രരചന താല്‍ക്കാലികമായി നിര്‍ത്തേണ്ടതായി വന്നു.

മുടന്തനും രോഗിണിയായ ഭാര്യയുമുള്ള പാരിഷ് എന്ന് പേരായ തന്റെ അയല്‍വാസിയായ ഉദ്യാനപരിപാലകനെ സഹായിക്കേണ്ടതിനാല്‍ നിഗ്ഗിളിന് തന്റെ ചിത്രരചനയില്‍ കൂടുതലായി മുഴുകുവാന്‍ സമയം കിട്ടിയില്ല. ഈ സമയത്താണ് നിഗ്ഗിള്‍ രോഗബാധിതനാകുന്നത്.

നിഗ്ഗിളിന്റെ രോഗം മൂര്‍ഛിക്കുകയും ആതുരാലായത്തില്‍ ചികിത്സ തേടേണ്ടതായും വന്നു. കാലക്രമേണ അദ്ദേഹം സൗഖ്യം പ്രാപിക്കുകയും ഒരു ഉദ്യാനപാലകനായി ജോലി ചെയ്യുവാനായി വനത്തിലേക്ക് തിരിക്കുകയും ചെയ്തു.

അധികം താമസിയാതെ തന്റെ ചിത്രത്തിലെ വനത്തില്‍ തന്നെയാണ് താന്‍ ജോലിചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹത്തിന്റെ ചിത്രം ആ വനത്തിന്റെ മുഴുവന്‍ ആകര്‍ഷണീയതയേയും ആവാഹിക്കുവാന്‍ ശ്രമിച്ചു, എന്നാല്‍ ശരിക്കും ആ വനത്തിന്റെ സൗന്ദര്യത്തെ വച്ച് നോക്കുമ്പോള്‍ തന്റെ ചിത്രം വളരെ വിളറിയതും മങ്ങിയതുമാണെന്ന സത്യം നിഗ്ഗിള്‍ മനസ്സിലാക്കി.

വിചിന്തനം:

നമുക്ക്‌ ഒരിക്കലും സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യത്തെ മുഴുവനായി ആവാഹിക്കുവാന്‍ കഴിയുകയില്ല. പക്ഷേ നന്മകള്‍ ചെയ്യുന്നത് വഴിയും, നിത്യജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കുന്നത് വഴിയും നമുക്ക്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ കഴിയുന്നതാണ്. നമ്മുടെ നന്മപ്രവര്‍ത്തികളാകുന്ന പൂന്തോട്ടത്തില്‍ നാം ദയയുടെ വിത്തുകള്‍ വിതക്കുമ്പോള്‍ അവ വളര്‍ന്നു പാകമാവുകയും ക്രമേണ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »