News - 2025
മാര്‍പാപ്പയുടെ ഇടവകാ സന്ദര്‍ശനം പുനരാരംഭിക്കുന്നു
സ്വന്തം ലേഖകന്‍ 12-01-2017 - Thursday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം പുനരാരംഭിക്കുന്നു. റോമാ നഗരത്തിലെ സേത്തെവീലെ എന്ന സ്ഥലത്തെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയം പാപ്പാ സന്ദര്‍ശിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇടയസന്ദര്‍ശനം രണ്ട് ദിവസം ഉണ്ടാകുമെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 15, 16 തീയതികളില്‍ മാര്‍പാപ്പ നടത്തുന്ന ഇടവകസന്ദര്‍ശത്തില്‍, ഒരു ദിവസം ഇടവകാ ജനങ്ങള്‍ക്കൊപ്പം മാര്‍പാപ്പാ ദിവ്യബലിയര്‍പ്പിക്കും.
സ്ഥലത്തെ വികാരി ഫാദര്‍ ലൂയിജി ഇന്നലെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇടവക സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. അള്‍ത്താരബാല സഖ്യം, പാദ്രെ പിയോ പ്രാര്‍ത്ഥനാഗ്രൂപ്പ്, കുട്ടികളുടെ ജ്ഞാനസ്നത്തിന് ഒരുക്കുന്ന ദമ്പതി കൂട്ടായ്മ, 8 അടിസ്ഥാന ക്രിസ്ത്യന്‍ കൂട്ടായ്മ, മതബോധനാദ്ധ്യാപകര്‍, സ്കൗട്സ് എന്നിവകൊണ്ട് സജീവമായ ഇടവകയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.
രണ്ടായിരം ജൂബിലിവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ ഇടവകയില്‍ 6000-ത്തോളം അംഗങ്ങളുണ്ട്. രോഗാവസ്ഥയില്‍ കഴിയുന്ന ഇടവകസഹവികാരി, ഫാദര്‍ ജോസഫ് ബെര്‍ണര്‍ദീനോയെ (47) മാര്‍പാപ്പ പ്രത്യേകം സന്ദര്‍ശിക്കും. ഇടവകക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇന്നും പരിചരിക്കുന്നത്. ഇടവകയിലെ സാധാരണക്കാരായ ജനങ്ങള്‍ പാപ്പായുടെ സന്ദര്‍ശനവാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
