News - 2025
സിസിബിഐയ്ക്കു പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
ഭോപ്പാൽ: കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റായി ബോംബെ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ഒാസ്വാൾഡ് ഗ്രേഷ്യസിനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈ-മൈലാപ്പൂർ ആർച്ച് ബിഷപ് ഡോ. ജോർജ് ആന്റണി സാമി വൈസ് പ്രസിഡന്റായും ഡൽഹി ആർച്ച്ബിഷപ് അനിൽ ജോസഫ് കൂട്ടോ സെക്രട്ടറി ജനറലുമായി നിയമിച്ചു. സിസിബിഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
നിലവിലെ വൈസ് പ്രസിഡന്റായിരിണ ആർച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറാവോയ്ക്കും സെക്രട്ടറി ജനറൽ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനും സിസിബിഐ പ്ലീനറി നന്ദി രേഖപ്പെടുത്തി. സിസിബിഐയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ ഗ്രേഷ്യസ് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയാണ്. വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട ഡോ. ആന്റണി സാമി വത്തിക്കാൻ നുൺഷ്യോ ആയി വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
