Arts - 2025
ബൈബിൾ ചരിത്ര സത്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്? കൂടുതൽ രംഗങ്ങളുമായി നോഹയുടെ പേടകം
സ്വന്തം ലേഖകന്‍ 24-02-2017 - Friday
വില്ല്യംസ്‌ടൗണ്‍: ബൈബിൾ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന രംഗങ്ങളുമായി കെന്‍റകിയില്‍ നിര്‍മ്മിച്ചു ആഗോള ശ്രദ്ധ നേടിയ നോഹയുടെ പേടകം നാളെ വീണ്ടും പൊതു പ്രദര്‍ശനത്തിനായി തുറന്ന്‍ കൊടുക്കും. പുതിയതായി, പേടകത്തിന്റെ അവസാന ഭാഗത്ത് ബൈബിളുമായി ബന്ധപ്പെട്ട പതിനൊന്ന് വ്യത്യസ്ഥമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. 'എന്തുകൊണ്ട് ബൈബിള്‍ ചരിത്രസത്യമാകുന്നു' എന്ന പേരിലാണ് പ്രദര്‍ശനത്തിനായി പേടകം തുറന്ന്‍ കൊടുക്കുന്നത്.
പഴയനിയമത്തിലെ നോഹയുടെ പേടക മാതൃകയില്‍ 510 അടി വലുപ്പത്തില്‍ മരത്തില്‍ തീര്‍ത്ത മനോഹര നിര്‍മ്മിതി ഇതിനോടകം തന്നെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടികഴിഞ്ഞു, ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് കൃത്രിമ പേടകം പണിതിരിക്കുന്നത്. 100 മില്യൺ ഡോളർ ചെലവിട്ടാണ് പെട്ടകം നിർമ്മിച്ചത്.
പുതിയ മാറ്റങ്ങളുമായി 'നോഹയുടെ പേടകം' സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കുമ്പോള്‍ കൗതുകത്തോടൊപ്പം ബൈബിളിലെ വിശ്വാസസത്യങ്ങളെ കൂടുതല്‍ ഉള്‍കൊള്ളുവാന്‍ പ്രദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്. ഉത്തര കെന്റകിയിലെ ഗ്രാന്റ് കൗണ്ടിയിലേക്ക് പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് ശേഷം പേടകം സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
![](/images/close.png)