![](/content_image/News/News-2017-03-14-12:41:59.jpg)
മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂളിനെ മോചിപ്പിച്ച ഇറാഖി സേന ദൈവമാതാവിന്റെ രൂപം പുന: സ്ഥാപിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബെഹ്നാം ആശ്രമത്തില്‍ തകര്‍ക്കപ്പെട്ട മാതാവിന്റെ രൂപം പുനഃപ്രതിഷ്ഠിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്.
രൂപം പുന:സ്ഥാപിച്ചതിനു ശേഷം സൈനികര്‍ രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. 'ദിസ് ഇസ് ക്രിസ്ത്യന്‍സ് ഇറാഖ്' എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വരെ ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏറെ പുരാതനമായ ഈ സിറിയന്‍ ആശ്രമം രണ്ടുവര്‍ഷം മുമ്പാണ് ഐഎസ് തകര്‍ത്തത്.
വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക