News - 2024

ആസൂത്രിത കുറ്റവാളികളെ ജ്ഞാനസ്നാന മാതാപിതാക്കൾ ആക്കുവാൻ പാടില്ല: ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി

സ്വന്തം ലേഖകന്‍ 21-03-2017 - Tuesday

ഇറ്റലി: ആസൂത്രിത കുറ്റവാളികളെ ജ്ഞാനസ്നാന മാതാപിതാക്കൾ ആക്കുവാൻ പാടില്ലന്ന് ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി. മാമ്മോദീസാ സമയത്ത് ജ്ഞാനസ്നാന മാതാപിതാക്കൾ ഏറ്റെടുക്കുന്നത് വലിയ ഒരു ഉത്തരവാദിത്യമാണെന്നും, ക്രൈസ്തവ വിശ്വാസത്തിനെതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഈ ദൗത്യം ഒരിക്കലും ഭംഗിയായി നിറവേറ്റാൻ സാധിക്കുകയില്ലന്നും, അതിനാൽ ഈ വലിയ ഉത്തരവാദിത്വം ഒരിക്കലും ആസൂത്രിത കുറ്റവാളികൾക്കു നൽകരുതെന്നും സിസിലിയൻ ആർച്ച് ബിഷപ്പായ മൈക്കിൾ പെന്നിസി അഭിപ്രായപ്പെട്ടു.

"മാമ്മോദീസായിലൂടെ ക്രൈസ്തവനായിതീരുന്ന ഒരു ശിശുവിനെ വിശ്വാസത്തിൽ വളർത്തുവാൻ കടപ്പെട്ടവരാണ് ജ്ഞാനസ്നാന മാതാപിതാക്കൾ. വിശ്വാസത്തിനെതിരായി വിപ്ളവകരമായ ജീവിതം നയിക്കുകയും സമ്പത്തിനെ ദൈവമായി ആരാധിക്കുകയും ചെയ്യുന്നവർക്ക്, ഒരു ശിശുവിന്റെ വളർച്ചയിൽ ക്രൈസ്തവ മാതൃക എങ്ങനെ നല്കാനാകും?" ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി.

സാൽവറ്റോർ റിന്ന എന്ന മാഫിയ തലവൻ തന്റെ സഹോദര പുത്രന്റെ തലതൊട്ടപ്പനായതിനെ ചൊല്ലിയുണ്ടായ തർക്കവിഷയത്തിൽ, ഇറ്റാലിയൻ പത്രമായ കൊര്യേറി ഡെല്ല സെറയ്ക്ക് നൽകിയ മറുപടിയിലാണ് ആർച്ച് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.


Related Articles »