India - 2025
മാര്‍ കുര്യാളശ്ശേരിയുടെ 92-ാം ചരമവാര്‍ഷികദിനം ഇന്ന്
സ്വന്തം ലേഖകന്‍ 02-06-2017 - Friday
ചങ്ങനാശ്ശേരി: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനുമായിരിന്നു ധന്യന്‍ മാർ തോമസ് കുര്യാളശേരി കാലം ചെയ്തിട്ട് ഇന്നേക്ക് 92 വര്‍ഷം. ചരമവാർഷിക ദിനമായ ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന മോണ്‍.ഫിലിഫ്സ് വടക്കേക്കളം ദിവ്യബലി അര്‍പ്പിക്കും. 7.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ.കുര്യൻ പുത്തൻപുര സഹ കാർമികനായിരിക്കും.
10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ജോസി താമരശേരി, ഫാ.ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്, ശ്രാദ്ധം. 12ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധകുർബാന അർപ്പിക്കും. ഫാ.വർഗീസ് താനമാവുങ്കൽ, ഫാ.ജോബി മൂലയിൽ എന്നിവർ സഹകാർമികരായിരിക്കും.