News - 2025
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 18-06-2017 - Sunday
വത്തിക്കാന്‍ സിറ്റി: ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി. ഇന്നലെ ശനിയാഴ്ച(17/06/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. ഭര്‍ത്താവ് യൊവാക്കിം സവയാലിനോപ്പമാണ് ആഞ്ചല മെര്‍ക്കല്‍ ഫ്രാന്‍സീസ് പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്. മെര്‍ക്കലും ഫ്രാന്‍സിസ് പാപ്പായും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചായാണിത്.
40 മിനിറ്റോളം ദൈര്‍ഖ്യമുള്ള സ്വകാര്യ സംഭാഷണവേളയില്‍ ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജര്‍മ്മനിയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ബന്ധം കൂടുതല്‍ സജീവമാക്കുവാന്‍ ഇരുവരും തീരുമാനിച്ചു. ദാരിദ്ര്യം, ആഗോള ഭീകരപ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥമാറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരുടെയും സ്വകാര്യ സംഭാഷണവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി.