News - 2024

നെതര്‍ലന്‍റ് രാജാവും പത്നിയും മാര്‍പാപ്പായെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 24-06-2017 - Saturday

വത്തിക്കാന്‍ സിറ്റി: നെതര്‍ലന്‍റ് രാജാവ് വില്യം അലക്സാണ്ടറും പത്നി മാക്സിമയും വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച (22/06/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയില്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടം, പരിസ്ഥിതി പരിപാലനം തുടങ്ങിയ പൊതു വിഷയങ്ങള്‍ ചര്‍ച്ചയായി. ആഗോള തലത്തില്‍ പരിശുദ്ധസിംഹാസനം നല്കിയിട്ടുള്ള സംഭാവനകളും ഇരുവരും സ്മരിച്ചു.

കുടിയേറ്റം, ഭിന്നസംസ്കാരങ്ങളില്‍പ്പെട്ടവരുടെ സമാധാനപരമായ സഹജീവനം, സമാധാനം, ആഗോള സുരക്ഷിതത്വം എന്നിവയെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പായും അലക്സാണ്ഡര്‍ രാജാവും ചര്‍ച്ച നടത്തി. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അലക്സാണ്ടാര്‍ രാജാവ് വത്തിക്കാന്‍ സ്റ്റേറ്റ്സ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്‍റെ വിദേശകാര്യലായ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.


Related Articles »