News - 2024

സോദോം ഗൊമോറായുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

സ്വന്തം ലേഖകന്‍ 27-06-2017 - Tuesday

ബ്രിസ്റ്റോള്‍: ബൈബിളിലെ പഴയനിയമത്തില്‍ പരാമര്‍ശിക്കുന്ന സോദോം ഗൊമോറാ നശിച്ചതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ഗവേഷകസംഘം. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സോദോം- ഗൊമോറാ നശിച്ചതിന് പിന്നില്‍ ഛിന്നഗ്രഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉല്‍പത്തി പുസ്തകത്തിലെ 19ാം അധ്യായം 24ാം വാക്യം "കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു" എന്ന വചനത്തെ ശരിവെക്കുന്നതാണ് കണ്ടെത്തല്‍.

കഴിഞ്ഞ 150 വര്‍ഷങ്ങളായി ശാസ്ത്രലോകത്തെ കുഴക്കികൊണ്ടിരുന്ന ‘പ്ലാനിസ്ഫിയര്‍ ഫലകം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കളിമണ്‍ ഫലകത്തിലെ രഹസ്യ ഭാഷയാണ് ഈ കണ്ടത്തലിനാധാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ നിനവേയിലെ (ഇപ്പോഴത്തെ ഇറാഖിലെ മൊസൂളിനു സമീപം) അസ്സീറിയന്‍ രാജകൊട്ടാരത്തിലെ ലൈബ്രറിയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഹെന്രി ലയാര്‍ഡായിരുന്നു ഈ ഫലകം കണ്ടെത്തിയത്.

You May Like: ‍ ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന ബൈബിളിലെ ഭാഗം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ശാസ്ത്രസമൂഹം

ബി‌സി 700-ല്‍ ജീവിച്ചിരുന്ന ഒരു സുമേറിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്റെ വാന-നിരീക്ഷണഫലങ്ങളാണ് അടയാള രൂപത്തില്‍ ഈ ഫലകത്തില്‍ ആലേഖനം ചെയ്തിരുന്നത്. “സമീപിച്ചുകൊണ്ടിരിക്കുന്ന വെളുത്ത പാറകൊണ്ടുള്ള ഒരു കോപ്പ” എന്നാണ് ഈ ഛിന്നഗ്രഹത്തെ അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ 150 വര്‍ഷങ്ങളായി ഈ ഫലകത്തിലെ കോഡുകളെ വ്യഖ്യാനിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ബി‌സി 3123 ജൂണ്‍ 29 പ്രഭാതത്തിനു തൊട്ട്മുന്‍പ് സുമേറിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ആകാശത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുനര്‍സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ പാതയും വലുപ്പവും കണക്ക് കൂട്ടിയാണ് ഇത് പതിച്ച സ്ഥലം ഗവേഷകര്‍ കണ്ടെത്തിയത്. സ്ഫോടനഫലമായി ഏതാണ്ട് 400 സെന്റിഗ്രേഡോളം വരുന്ന താപമാണ് ആളുകളുടെ നാശത്തിനു കാരണമായതെന്ന്‍ കരുതപ്പെടുന്നു.

ദൈവത്തിന്റെ ശിക്ഷാവിധിക്ക് സോദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ സ്വവര്‍ഗ്ഗഭോഗം എന്ന മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13).

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം ഭൂപ്രദേശം ഈ സ്ഫോടനത്തിന്റെ ഫലമായി ഇല്ലാതായെന്ന്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1000 ടണ്ണില്‍ കൂടുതല്‍ TNT യുടെ സ്ഫോടനശേഷിക്ക് തുല്ല്യമാണിത്. ഡോ. മാര്‍ക്ക്‌ ഹെംപ്ഷാല്‍, അലന്‍ ബോണ്ട്‌ എന്നിവരാണ് ഗവേഷണം നടത്തിയത്. ഇവരുടെ ഗവേഷണ ഫലം “എ സുമേരിയന്‍ ഒബ്സര്‍വേഷന്‍ ഓഫ് ദി കോഫെല്‍സ് ഇംപാക്ട് ഇവന്റ്” എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Originally Published On: 01/04/2008


Related Articles »