News - 2025
ഗുഡ് മോണിംഗിന് പകരം 'ദൈവം നിങ്ങളോട് കൂടെ'യെന്ന അഭിസംബോധനയോടെ ബലിയർപ്പണം ആരംഭിക്കണം: കർദിനാൾ ടാഗിൾ
സ്വന്തം ലേഖകന്‍ 09-07-2017 - Sunday
മനില: ഇടവക വൈദികര്‍ രാവിലെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തിന് മുന്‍പ് ഗുഡ് മോണിംഗിന് എന്ന അഭിസംബോധനക്കു പകരം 'ദൈവം നിങ്ങളോടു കൂടെ'യെന്ന ആശംസ ഉപയോഗിക്കണമെന്ന് കർദിനാളും മനില ആർച്ച് ബിഷപ്പുമായ ലൂയിസ് അന്‍റോണിയോ ടാഗിൾ. ഗുഡ് മോര്‍ണിംഗ് എന്ന പദം ദൈവത്തിന്റെ യഥാർത്ഥ സാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തേക്കാൾ വലിയ അഭിസംബോധനയില്ലെന്നും മനില സാന്ത ക്രൂസ് ദേവാലയത്തിലെ ബലിമധ്യേ നടത്തിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സുപ്രഭാതം എല്ലാവർക്കും ആശംസിക്കാം, എന്നാൽ ദൈവം നിങ്ങളോട് കൂടെ എന്ന സംബോധന ബലിയർപ്പണത്തിൽ മാത്രം കേൾക്കാവുന്ന ഒന്നാണ്. വൈദികർ അത്തരം അഭിസംബോധനയ്ക്ക് ഊന്നൽ നല്കണം. ഫിലിപ്പൈൻ മെത്രാൻ സമിതി വെബ്സൈറ്റിലാണ് ആർച്ച് ബിഷപ്പ് ടാഗിളിന്റെ അഭിപ്രായം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2011 ൽ ആർച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 2012ൽ ആണ് കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ടത്.