കൊച്ചി: ഇറ്റലിയിലെ റോം ആസ്ഥാനമായ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് എന്ന സന്യാസ സമൂഹത്തിന്റെ 15-ാമത് ജനറൽ ചാപ്റ്ററിൽ മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിസി തട്ടിലിനെ മദർ ജനറലായി തെരഞ്ഞെടുത്തു. സഭ വൈദ്യശാസ്ത്രത്തിലും അധ്യാപനത്തിലും ബിരുദധാരിയാണ് സിസ്റ്റർ ലിസി. കഴിഞ്ഞ 35 വർഷമായി ഇറ്റലിയിൽ സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയമനം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ നായത്തോട് തട്ടിൽ വർഗീസ്-റോസ ദന്പതികളുടെ മകളാണ്. 1867ൽ ഇറ്റലിയിലാണ് ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് എന്ന സന്യാസസമൂഹം ആരംഭിച്ചത്. അമേരിക്ക, ഇന്തോനേഷ്യ, പനാമ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സമൂഹത്തിന്റെ സേവനം സജീവമാണ്.