വിവാഹബന്ധത്തിന്റെ പവിത്രതയ്ക്കും, കുടുംബബന്ധങ്ങളുടെ നാശത്തിനും വഴിവെക്കുന്നതാണ് രാജ്യത്തിന്റെ നടപടിയെന്ന്‍ അദ്ദേഹം പറഞ്ഞു. ദാവീദും ഗോലിയാത്തും തമ്മിലുണ്ടായ യുദ്ധത്തോടാണ് സ്വവര്‍ഗ്ഗ വിവാഹത്തെ പറ്റിയുള്ള പോസ്റ്റല്‍ ജനഹിതപരിശോധനയെ ബിഷപ്പ് താരതമ്യപ്പെടുത്തിയത്. രാഷ്ട്രീയക്കാരും, കോര്‍പ്പറേറ്റുകളും, മാധ്യമപ്രവര്‍ത്തകരും, സെലിബ്രിറ്റികളും, കായിക സംഘടനകളും കൂടി സാധാരണക്കാരന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും ബിഷപ്പ് ഫിഷര്‍ പറഞ്ഞു.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
ബിഷപ്പിനെ കൂടാതെ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. യാഥാസ്ഥിതിക മത വിശ്വാസികളുടെ സംരക്ഷണവും സ്വാതന്ത്ര്യവും നിയമത്തില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. പൗരാവകാശങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പാക്കുന്ന രീതിയിലല്ല നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് നാഷണല്‍ പാര്‍ട്ടി സെനറ്ററായ മാറ്റ് കാനവന്‍ വ്യക്തമാക്കി. നേരത്തെ ബില്ല് പാസ്സായതിനെ തുടര്‍ന്ന്‍ സെനറ്റ് ചേംബറിലും പുറത്തുമായി സ്വവര്‍ഗ്ഗപ്രേമികളുടെ വലിയ ആഹ്ലാദപ്രകടനങ്ങളാണ് അരങ്ങേറിയത്.
News
ഓസ്ട്രേലിയന്‍ സെനറ്റ് സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചു: മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 02-12-2017 - Saturday
സിഡ്നി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റ് പാസാക്കി. നവംബര്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ 12-നെതിരെ 43 വോട്ടുകള്‍ക്കാണ് സെനറ്റിന്റെ അധോസഭ ബില്ല് പാസ്സാക്കിയത്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണോ എന്ന വിഷയത്തില്‍ നടന്ന പോസ്റ്റൽ സർവ്വേ ഫലം പുറത്തുവന്നപ്പോൾ 61 ശതമാനം പേരും ഇതു അനുവദിക്കണമെന്നാണ് വോട്ട് ചെയ്തത്. ഉപരിസഭയിലും ബിൽ പാസ് ആയ സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപായി സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
സ്വവര്‍ഗ്ഗാനുരാഗികള്‍ നടത്തിയ ഇരുപതോളം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനുശേഷമാണ് ബില്ല് പാസ്സാക്കിയെടുക്കുവാനുള്ള ശ്രമം വിജയം കണ്ടിരിക്കുന്നത്. ബില്ല് അടുത്തയാഴ്ച ആരംഭത്തോടെ നിയമമാവുകയും, ക്രിസ്തുമസ്സിനു മുന്‍പ് പ്രാബല്യത്തില്‍ വരുമെന്നുമാണ് കരുതപ്പെടുന്നത്. എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നതായി ഓസ്ട്രേലിയന്‍ പ്രസിഡന്റായ മാല്‍ക്കോം ടേണ്‍ബുളും പറഞ്ഞിരിന്നു. അതേസമയം സ്വവര്‍ഗ്ഗ വിവാഹ വിഷയത്തില്‍ മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്‍റണി ഫിഷര്‍ രംഗത്തെത്തിയിട്ടുണ്ട്.