News - 2025

മുതിര്‍ന്ന തലമുറയെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 05-12-2017 - Tuesday

മുതിര്‍ന്ന തലമുറയിലെ വൃദ്ധരായവരെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ മാസത്തെ പൊതു പ്രാര്‍ത്ഥനാ നിയോഗം വിശദീകരിച്ചുകൊണ്ടു പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിക്കുന്നത്. വൃദ്ധജനങ്ങളുമായുള്ള കൂടിക്കാഴ്ചാവേളകളില്‍ നല്‍കിയിട്ടുള്ള മുന്‍കാലസന്ദേശങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുകൊണ്ട് സ്പാനിഷ് ഭാഷയില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ 'വൃദ്ധരുടെ വിജ്ഞാനം' പുതിയ തലമുറയ്ക്ക് ആവശ്യമാണെന്ന് പാപ്പ പ്രത്യേകം എടുത്തുപറയുന്നു.

"വൃദ്ധരായ വല്യമ്മമാരെയും, വല്ല്യപ്പന്മാരെയും ശുശ്രൂഷിക്കാത്ത ജനത്തിന് ഒരിക്കലും ഭാവിയുണ്ടായിരിക്കുകയില്ല. വൃദ്ധരായവര്‍ക്കു വിജ്ഞാനവും ജീവിതാനുഭവങ്ങളുമുണ്ട്. കുടുംബചരിത്രവും, സമൂഹത്തിന്‍റെയും ജനങ്ങളുടെയും ചരിത്രവും പുതിയ തലമുറകളിലേക്കു കൈമാറുക എന്ന വലിയ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ മുതിര്‍ന്ന തലമുറയ്ക്ക് ഇടമുണ്ടാകട്ടെ. അപ്പോള്‍ നമ്മുടെ കുടുംബങ്ങളും സ്ഥാപനങ്ങളും സുസ്ഥിരമാക്കപ്പെടും. അവരുടെ വിജ്ഞാനവും അനുഭവവും പുതിയ തലമുറയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ സഹകാരികളാകട്ടെ" മാർപാപ്പ തന്റെ സന്ദേശത്തിൽ പറയുന്നു.

More Archives >>

Page 1 of 258