News - 2025
ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചെന്ന വാര്‍ത്തയെ നിഷേധിച്ച് നസ്രത്ത് മേയര്‍
സ്വന്തം ലേഖകന്‍ 17-12-2017 - Sunday
നസ്രത്ത്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയില്‍ പ്രതിഷേധിച്ച് നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള പ്രചാരണങ്ങളെ നിഷേധിച്ച് നസ്രത്ത് മേയര്‍ അലി സലാം. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നസ്രത്തില്‍ ക്രിസ്തുമസ് ആഘോഷം നടക്കുമെന്ന്‍ അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഈ വര്‍ഷവും നൃത്തം ചെയ്തും ഗാനം ആലപിച്ചുമുള്ള പരമ്പരാഗത ക്രിസ്തുമസ് ആഘോഷം നസ്രത്തില്‍ നടക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
നേരത്തേ, നസ്രത്തിലെ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചെന്നും യുഎസിന്റെ ജറുസലം തീരുമാനത്തില്‍ തങ്ങള്‍ അതൃപ്തരാണെന്നും നഗര വക്താവ് പറഞ്ഞായുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വിഷയത്തില്‍ ഉടനെ തന്നെ പ്രതികരണവുമായി മേയര്‍ രംഗത്തെത്തുകയായിരിന്നു. എ.ഡി. 600-ഓടെയാണ് ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ നസ്രത്ത് ശ്രദ്ധനേടിയത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്ന നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ലോകപ്രശസ്തമാണ്.