News - 2025

ബൈബിള്‍ ചരിത്രസത്യമെന്ന് ആവര്‍ത്തിച്ചുകൊണ്ട് വീണ്ടും കണ്ടുപിടിത്തം

സ്വന്തം ലേഖകന്‍ 02-01-2018 - Tuesday

ജറുസലേം: ബൈബിള്‍ ചരിത്രസത്യമാണെന്ന് ആവര്‍ത്തിച്ച്കൊണ്ട് ജറുസലേമില്‍ വീണ്ടും കണ്ടുപിടിത്തം. പുരാതന ജറുസലേം നഗരം ഭരിച്ചിരുന്ന ഗവര്‍ണറുടെ മുദ്രയാണ് ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. കളിമണ്ണില്‍ പതിപ്പിച്ചിരിക്കുന്ന മുദ്രയ്ക്ക് 2700 വര്‍ഷം പഴക്കമുണ്ട്. ബൈബിളിലെ പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ ജറുസലേമില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നതായി പറയുന്നുണ്ട്.

ഇതിനെ ശരിവെച്ചുകൊണ്ടാണ് കണ്ടുപിടിത്തം. പഴയ ജറുസലേമിലെ വിലാപ മതിലിന് അടുത്തു നിന്നാണ് ഇതു കണ്ടെത്തിയത്. ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള മുദ്രയില്‍ പുരാതന ഹീബ്രു ഭാഷയില്‍ 'നഗരഭരണാധികാരിയുടേത് ' എന്ന് എഴുതിയിട്ടുണ്ട്. മുദ്രയില്‍ രണ്ട് പേര്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രം കാണാം.

കഴിഞ്ഞ ദിവസമാണ് മുദ്ര കണ്ടെത്തിയ വിവരം ഗവേഷകര്‍ വെളിപ്പെടുത്തിയത്. 2700 വര്‍ഷം മുന്‍പ് ജറുസലം നഗരത്തില്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നുവെന്ന ബൈബിള്‍ പരാമര്‍ശങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് പുരാവസ്തു ഗവേഷകാംഗം ഷോല്‍മിട് വെക്സ്ലെര്‍ ബ്ഡോലഹ് വാര്‍ത്താപ്രസ്താവനയില്‍ പറഞ്ഞു.

മുദ്ര കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അതിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കുമെന്നും ഷോല്‍മിട് പ്രത്യാശ പ്രകടിപ്പിച്ചു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ടു പ്രാവശ്യം ജറുസലേമിലേക്കു ഗവര്‍ണര്‍മാരെ നിയമിച്ച കാര്യം പ്രതിപാദിക്കുന്നുണ്ട്.

More Archives >>

Page 1 of 268