News - 2025
പുതുവര്‍ഷത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണം നടത്തുമെന്നു ഐഎസ് ഭീഷണി
സ്വന്തം ലേഖകന്‍ 30-12-2017 - Saturday
ബാഗ്ദാദ്: ഇസ്ലാമിക സ്റ്റേറ്റ്സ് തീവ്രവാദ സംഘടന പുതുവർഷത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദി സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകമെങ്ങും ആക്രമണം നടത്താൻ ഐഎസ് അനുഭാവികൾക്ക് നിർദ്ദേശം നല്കിയതായാണ് റിപ്പോർട്ടുകൾ.
ദേവാലയങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുട്ടികളുടെ സാന്നിധ്യം പരിഗണിക്കാതെ നിഷ്കരുണം ആക്രമിക്കാനാണ് ആഹ്വാനം. സൊമാലിയയിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ ക്രിസ്തുമസിനും പുതുവർഷത്തിനും ദേവാലയങ്ങളിലും കച്ചവടസ്ഥലങ്ങളിലും നിശാക്ലബുകളിലും ആക്രമണം പ്രതീക്ഷിക്കാം എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പറഞ്ഞിരിക്കുന്നത്. ചെന്നായ്ക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചാവേർ സംഘടനാംഗങ്ങളോട് മദ്യപിച്ച് മദോന്മത്തരായവരെ എളുപ്പത്തിൽ കീഴടക്കാമെന്നും പറയുന്നുണ്ട്. വിഡിയോ സന്ദേശത്തിന് പുറമേ ആക്രമണ വിവരങ്ങൾ രേഖപ്പെടുത്തിയ പോസ്റ്ററുകളും ഈ മാസത്തിന്റെ ആരംഭത്തില്‍ ഐഎസ് പ്രസിദ്ധീകരിച്ചിരുന്നു.