India - 2025
തൃശ്ശൂർ അതിരൂപതയുടെ പേരില്‍ വ്യാജ വാര്‍ത്ത
സ്വന്തം ലേഖകന്‍ 09-05-2018 - Wednesday
തൃശ്ശൂർ: ഇന്നത്തെ മംഗളം ദിനപത്രത്തിലെ അഞ്ചാം പേജിൽ 'തോമാശ്ലീഹ കേരളത്തിൽ വന്നതിന് ആധികാരിക തെളിവില്ല: മാർ ആൻഡ്രൂസ് താഴത്ത്' എന്ന തലക്കെട്ടുള്ള വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന്‍ തൃശ്ശൂർ അതിരൂപത. സീറോ മലബാർ സഭാ സമുദായ സംഗമത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ചോദ്യത്തിന് അഭിവന്ദ്യ പിതാവ് പറഞ്ഞ മറുപടി വാസ്തവവിരുദ്ധമായ തലക്കെട്ടോടെ വാർത്തയായി വന്നിരിക്കുകയാണെന്ന്‍ രൂപതാനേതൃത്വം വ്യക്തമാക്കി.
വാസ്തവവിരുദ്ധമായ തലക്കെട്ടോടെ വന്ന വാർത്തയിൽ തൃശൂര്‍ അതിരൂപത പ്രതിഷേധിക്കുന്നുവെന്നും പ്രസ്തുത വാർത്ത തലക്കെട്ട് തിരുത്തി പ്രസിദ്ധീകരിക്കാൻ അതിരൂപത പിആർഒ ഫാ. നൈസന്‍ ഏലന്താനത്ത് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.