India - 2025
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 93ാം ചരമവാര്‍ഷികാചരണം
സ്വന്തം ലേഖകന്‍ 01-06-2018 - Friday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 93ാം ചരമവാര്‍ഷികാചരണം അദ്ദേഹം കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിട പള്ളിയില്‍ നാളെ നടക്കും. രാവിലെ ആറിന് അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 7.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
10.30ന് വിശുദ്ധ കുര്‍ബാന സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, അതിരൂപത ചാന്‍സിലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. നേര്‍ച്ചഭക്ഷണത്തിന്റെ വെഞ്ചരിപ്പും മാര്‍ ജയിംസ് അത്തിക്കളം നിര്‍വഹിക്കും. 12ന് അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഫാ.തോമസ് മഠത്തിപ്പറന്പില്‍ നയിക്കും. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന ഫാ.ജോസഫ് വാഴക്കാട്ട്.
