News - 2025
മാംഗ്ലൂര്‍ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 03-07-2018 - Tuesday
വത്തിക്കാന്‍ സിറ്റി: മാംഗ്ലൂര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി റവ. ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ അലോഷ്യസ് പോള്‍ ഡിസൂസയുടെ രാജി മാര്‍പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിയമന ഉത്തരവ് ഇന്ത്യന്‍ സമയം വൈകീട്ട് 3.30നു ഡല്‍ഹി സിബിസിഐ ആസ്ഥാനത്തും വത്തിക്കാനിലും നടന്നു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി സേവനം ചെയ്തു വരികയാണ് റവ. ഡോ. പീറ്റര്‍ പോളിന് പുതിയ ദൌത്യം ലഭിച്ചത്.
1964 ഏപ്രില്‍ 27 മാംഗ്ലൂര്‍ രൂപതയുടെ കീഴിലുള്ള കിന്നിഗോളിയിലാണ് റവ. പീറ്റര്‍ പോളിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജെപ്പുവിലെ സെന്‍റ് ജോസഫ് സെമിനാരിയില്‍ ചേര്‍ന്നു. 1991-ല്‍ വൈദികനായി. 2005-ല്‍ ദൈവശാസ്ത്രത്തില്‍ പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി. വിവിധ ഇടവകകളില്‍ സേവനം ചെയ്ത അദ്ദേഹം 2010-മുതല്‍ റോമില്‍ പ്രൊഫസറായി സേവനം ചെയ്തു വരികയായിരിന്നു.