News - 2025

പാരമ്പര്യ വിവാഹ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്ന് ഹംഗേറിയൻ സർക്കാർ

സ്വന്തം ലേഖകന്‍ 07-07-2018 - Saturday

കപോസ്വര്‍: സ്വവര്‍ഗ്ഗ ലൈംഗീകത അടക്കമുള്ള തിന്മകളെ തടഞ്ഞു വിവാഹ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്നു പ്രഖ്യാപിച്ച് ഹംഗേറിയൻ സര്‍ക്കാര്‍. കുടുംബങ്ങൾക്കും, യുവജനങ്ങൾക്കുമായുളള വകുപ്പിന്റെ സെക്രട്ടറി കറ്റാലിൻ നൊവാക്കാണ്, കപോസ്വറിലെ എക്യുമെനിക്കല്‍ പരിപാടിയില്‍ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും മൂല്യം കാത്തുസൂക്ഷിക്കുവാന്‍ നിലകൊള്ളുമെന്നു പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗ ലൈംഗീകതയെ പരോക്ഷമായി വിമര്‍ശിച്ച കറ്റാലിൻ, ഭൂരിപക്ഷം വരുന്ന ആളുകളെ മറന്നു കൊണ്ട് ചെറിയ ന്യൂനപക്ഷത്തിന്റെ അവകാശം സംരക്ഷിക്കണം എന്നു പറഞ്ഞ് ചിലർ പോരാട്ടത്തിലാണെന്ന് ആരോപിച്ചു.

പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമേ കുടുംബം ജീവിതം സാധ്യമാകൂ എന്ന യാഥാർഥ്യം 'ഹോമോഫോബിയ' ആരോപണം പേടിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകൾ പോലും പറയാൻ മടി കാണിക്കുകയാണ്. കുടുംബ ജീവിതത്തിന് ഒരു പുരുഷനും, ഒരു സ്ത്രീയും വേണമെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാൻ മടി കാണിക്കരുതെന്നും കറ്റാലിൻ തന്റെ ശ്രോതാക്കളോടായി പറഞ്ഞു.

ക്രെെസ്തവ വിശ്വാസം കൊണ്ട് മാത്രമേ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകൂ എന്നു പരസ്യമായി പ്രഖ്യാപിച്ച ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ പ്രതിനിധി സഭയിലെ അംഗമാണ് കറ്റാലിൻ നൊവാക്ക്. ഏതാനും മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബൻ ഹംഗറിയിൽ വീണ്ടും അധികാരത്തിലേറിയത്.

More Archives >>

Page 1 of 337