News - 2024

"എന്തുകൊണ്ട് ഞാൻ കത്തോലിക്കനായിരിക്കുന്നു?"; ക്യാംപെയിനുമായി അമേരിക്കൻ സംഘടന

സ്വന്തം ലേഖകന്‍ 23-09-2018 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ലെെംഗീക ആരോപണങ്ങൾ മൂലം ദുഃഖകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സഭാ വിശ്വാസികൾക്ക് ശക്തി പകരാൻ കാത്തലിക്ക് എക്സ്ടെൻഷൻ എന്ന സംഘടനയുടെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. സംഘടനയുടെ #WhyImCatholic എന്ന ക്യാംപെയിനാണ് ശ്രദ്ധ നേടുന്നത്. കത്തോലിക്കാ വിശ്വാസികൾക്ക് വിശ്വാസ ഉണര്‍വും ഐക്യവും നൽകാൻ ഉതകുന്ന ജീവിത അനുഭവങ്ങളും, ചിത്രങ്ങളും, വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനാണ് കാത്തലിക്ക് എക്സ്ടെൻഷൻ WhyImCatholic ക്യാംപെയിനിലൂടെ ആവശ്യപ്പെടുന്നത്.

കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങൾ കാത്തലിക്ക് എക്സ്ടെൻഷന്റെ വെബ്സൈറ്റിലൂടെയും വിശ്വാസികൾക്ക് പങ്കുവയ്ക്കാനുളള സൗകര്യം ഉണ്ട്. വിശ്വാസികൾ ഒരു കുടുംബം പോലെ ഒത്തൊരുമിച്ച് ക്ലേശകരമായ ഈ അവസ്ഥയെ നേരിടുമെന്നും, പ്രതീക്ഷയുടെ ഒരു ഭാവി പണിതുയർത്തുമെന്നും സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഫാ. ജാക്ക് വാൾ വ്യക്തമാക്കി. അമേരിക്കയിൽ അംഗസംഖ്യയിലും,അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്ന രൂപതകളെ സാമ്പത്തികമായി സഹായിക്കാനാണ് ചിക്കാഗോ ആസ്ഥാനമായ കാത്തലിക്ക് എക്സ്ടെൻഷൻ സംഘടന നിലകൊള്ളുന്നത്.


Related Articles »