News - 2024
ഖസാക്കിസ്ഥാൻ പ്രസിഡന്റിന് വത്തിക്കാൻ പുരസ്കാരം
സ്വന്തം ലേഖകന്‍ 13-10-2018 - Saturday
അസ്താന: മതാന്തര സംവാദങ്ങൾക്ക് ശക്തമായി നേതൃത്വം നൽകുന്ന ഖസാക്കിസ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നസർബേയ്വിന് വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം. മതേതര സംഭാഷണങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. 'ലോകവും പരമ്പരാഗത മതങ്ങളും' എന്ന വിഷയത്തിൽ അസ്താനയിൽ ഒക്ടോബർ പത്തിന് ആരംഭിച്ച സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
പുരസ്കാരം സ്വീകരിച്ച അദ്ദേഹം വത്തിക്കാൻ സംഘത്തിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ കത്തോലിക്ക സഭയുടെ പ്രഭാഷണങ്ങൾക്ക് പൊന്തിഫിക്കൽ കൗൺസിൽ നിയമ വിഭാഗം മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രാൻസിസ്കോ കോക്കോപാൽമേ റിയോ നേതൃത്വം നൽകി. ഒക്ടോബർ 10, 11 തീയതികളിൽ നടന്ന ആറാമത് ആഗോള സമ്മേളനത്തിൽ വിവിധ മതങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നാൽപത്തിയാറ് രാജ്യങ്ങളിൽ നിന്നും എൺപത് പ്രതിനിധികൾ പങ്കെടുത്തു.