India - 2024

ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്കായി സംസ്ഥാനതല പുരസ്‌കാരം

സ്വന്തം ലേഖകന്‍ 04-11-2018 - Sunday

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ മരിച്ച ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്കായി സംസ്ഥാനതല കോളജ് അധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അധ്യാപന ഗവേഷണ മേഖലകളിലെ പ്രാവീണ്യവും സാമൂഹികാഭിമുഖ്യവും പരിഗണിച്ചു, പ്രത്യേക ജൂറിയാണ് തെരഞ്ഞെടുക്കുക. കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ റഗുലര്‍ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഒരു കോളജില്‍നിന്ന് ഒരു നോമിനേഷന്‍ മാത്രം 15 നുമുമ്പ് അതത് പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷിക്കണം.

പ്രാരംഭ നടപടികള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ അധ്യക്ഷനായ സമിതി ഏകോപിപ്പിക്കുമെന്നും അവാര്‍ഡ് സംബന്ധമായ വിശദാംശങ്ങള്‍, അപേക്ഷാ ഫോറം എന്നിവ www.christcollegeijk. edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും പിആര്‍ഒ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു. ഫോണ്‍: 9447201159.

More Archives >>

Page 1 of 201