India - 2024

സമ്പത്തിനോടുള്ള ആഗ്രഹം ദൈവത്തില്‍ നിന്നകറ്റും: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 13-11-2018 - Tuesday

മാന്നാനം: സമ്പത്തിനോടുള്ള ആഗ്രഹം ദൈവത്തില്‍ നിന്നകറ്റുമെന്നും ആത്മീയ സമ്പത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കൂടുതല്‍ ദൈവകൃപകള്‍ ലഭിക്കുവാന്‍ ഇടയാക്കുമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയില്‍. മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമ്പത്തിനോടുള്ള അമിതമായ താല്പര്യം മനുഷ്യന്റെ ദൈവവിചാരങ്ങളെ ഇല്ലാതാക്കും. അത് അവന്റെ നാശത്തിലേക്ക് നയിക്കും. സമ്പത്ത് പങ്കുവയ്ക്കാന്‍ മറന്നു പോകുന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ തിന്മയെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ലൂക്കോസ് ചാമക്കാല, ഫാ. ഫ്രാന്‍സീസ് വള്ളപ്പുര തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു. അഭിഷേകാഗ്‌നിയുടെ നാലാം ദിവസമായ ഇന്ന് വൈകുന്നേരം മൂന്നിന് ഗാനശൂശ്രുഷയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. ഇന്നു രാവിലെ ഒന്പതു മുതല്‍ സ്പിരിച്വല്‍ ഷെയറിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും.

More Archives >>

Page 1 of 203