India - 2024

ഫാ. ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം നാളെ

സ്വന്തം ലേഖകന്‍ 12-11-2018 - Monday

പെരുമ്പാവൂര്‍: ഇന്നലെ പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ച സിഎംഐ സഭാംഗവും വൈക്കം ചെമ്മനത്തുകര ഇടവകാംഗവുമായ ഫാ. ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം നാളെ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചക്ക് 2.30നാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക.

ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പില്‍ വച്ചാണ് വൈദികന്‍ സഞ്ചരിച്ചിരിന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആലുവയില്‍ നി‍ന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകട സ്ഥലത്തുവച്ച് തന്നെ അദ്ദേഹം മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്- ആലീസ് ദമ്പതികളുടെ ഇളയ മകനായ ഫാ. ബിജോ 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്.

More Archives >>

Page 1 of 203