India - 2024

ഒന്‍പതു ബിഷപ്പുമാര്‍ കുറവിലങ്ങാട് തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 14-01-2019 - Monday

കുറവിലങ്ങാട്: സീറോ മലബാര്‍ സഭാ സിനഡില്‍ പങ്കെടുക്കുന്ന സഭാപിതാക്കന്മാര്‍ ഇന്നലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെത്തി. ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോസഫ് കൊല്ലംപറന്പില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജയിംസ് അത്തിക്കളം എന്നിവരാണ് കുറവിലങ്ങാട് ദേവാലയത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്.

ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സെപ്ഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, യോഗ പ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്പുമാരെ സ്വീകരിച്ചു.

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലും ബ്രോഷര്‍ പ്രകാശനം മാര്‍ ജോസഫ് കൊല്ലംപറന്പിലും നിര്‍വഹിച്ചു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കാനഡ മിസിസാഗ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നിര്‍വഹിച്ചു. ലോഗോ ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കലും ബ്രോഷര്‍ മഹാസംഗമം കോഓര്‍ഡിനേറ്റര്‍ ഡോ. ടി.ടി. മൈക്കിളും ഏറ്റുവാങ്ങി.

More Archives >>

Page 1 of 217