News
മലയാളത്തിലുള്ള പ്രാർത്ഥന ഉയര്ത്തിയത് കോട്ടയം സ്വദേശി അഞ്ജു
സ്വന്തം ലേഖകന് 06-02-2019 - Wednesday
അബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു.
"അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള് ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന് ഇടയാക്കണമെ.." എന്ന പ്രാര്ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്ത്ഥന നടന്നു.
More Archives >>
Page 1 of 415
More Readings »
ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യയും വൈകാരിക പ്രതികരണങ്ങള്ക്കു അപ്പുറമുള്ള നിത്യമായ യാഥാര്ഥ്യവും
കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ...

വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: നാലാം തീയതി
"പരസ്യജീവിതം ആരംഭിക്കുമ്പോള് യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന് ജോസഫിന്റെ...

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ അർനോൾഡ് ജാൻസ്സെൻ
"ത്രീയേക ദൈവം നമ്മുടെ ഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ വസിക്കട്ടെ". 1837 നവംബർ 5 ന്...

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും ക്രൈസ്തവര് നേരിട്ട പീഡനവും പ്രമേയമാക്കി ഡോക്യുമെന്ററി
നിനവേ: രണ്ടായിരം വര്ഷത്തോളം ക്രൈസ്തവ പാരമ്പര്യമുള്ള നിനവേ ഉള്പ്പെടെ മേഖലയില് ഇസ്ലാമിക്...

രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാൻ
അജ്മീർ : രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ഫ്രാന്സിസ് പാപ്പ. കർണ്ണാടക...

പ്രാര്ത്ഥനയ്ക്കു നന്ദിയറിയിച്ച് പാപ്പ; ആരോഗ്യനിലയില് നേരിയ പുരോഗതി
വത്തിക്കാന് സിറ്റി: ഫ്രാൻസിസ് മാർപാപ്പ സങ്കീർണ്ണമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെങ്കിലും...
