News - 2025
പാപ്പയുടെ ഭാരത സന്ദര്‍ശനം നീണ്ടുപോകുന്നത് കേന്ദ്ര നിലപാട് മൂലം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
സ്വന്തം ലേഖകന്‍ 05-02-2019 - Tuesday
അബുദാബി: ഫ്രാന്‍സിസ് പാപ്പ ഭാരതം സന്ദര്‍ശിക്കാത്തതിന്റെ പിന്നിലെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന് മലങ്കര കത്തോലിക്കാ സഭാ തലവനും സിബിസിഐ മുന്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പാപ്പയും ഇന്ത്യയിലെ ജനങ്ങളും ഒരുപോലെ അതിയായി ആഗ്രഹിച്ച സന്ദര്‍ശനം നടക്കാത്തതു ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടം എടുക്കുന്ന നിലപാടിലൂടെ മാത്രമേ മാര്‍പാപ്പയുടെ സന്ദര്‍ശനം സാധ്യമാകൂ. എന്നാല്‍ ഭാരത സര്‍ക്കാര്‍ അത്തരം നിലപാടല്ല ഇതുവരെ സ്വീകരിച്ചത്. പ്രവാസി മലയാളികളോടൊപ്പം പാപ്പയെ യുഎഇയെ വരവേല്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കര്‍ദ്ദിനാള്‍ ബസേലിയോസ് കൂട്ടിച്ചേര്‍ത്തു.