News - 2024

മാധ്യമ കണ്ണ് എത്താതെ നൈജീരിയ: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 120 ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 17-03-2019 - Sunday

അബൂജ: ക്രൈസ്തവ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നൈജീരിയന്‍ ഗ്രാമങ്ങളിൽ തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തില്‍ മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് നൂറ്റിഇരുപത് ക്രൈസ്തവർ. ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങളിലാണ് കൂട്ടക്കൊല നടന്നത്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ മാത്രം 52 ക്രൈസ്ത വിശ്വാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 143 ഭവനങ്ങൾ അന്ന് അക്രമികള്‍ നശിപ്പിച്ചു. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു തീവ്രവാദികളുടെ ആക്രമണം.

Must Read: ‍ നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊല കണ്ടില്ലെന്ന് നടിക്കരുത്: കാന്റര്‍ബറി മെത്രാപ്പോലീത്ത

ഒരു വിഭാഗം ക്രൈസ്തവർക്ക് നേരെ വെടിയുതിർത്തപ്പോള്‍ മറ്റൊരുകൂട്ടർ വീടുകൾ അഗ്നിക്കിരയാക്കുകയും രക്ഷപ്പെടുവാന്‍ ശ്രമിച്ചവരെ കൊന്നൊടുക്കുകയുമായിരിന്നുവെന്ന് ബ്രെട്ബര്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ തലേദിവസം മറ്റൊരു ഗ്രാമത്തിൽ, ഫുലാനി ഗോത്രവർഗക്കാർ 17 ക്രൈസ്തവരെയാണ് വധിച്ചത്. അടുത്തടുത്ത നാളുകളിൽ നടന്ന ആക്രമണങ്ങൾ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന കടുണ എന്ന സംസ്ഥാനത്താണ് നടന്നത്.

Must Read: ‍ നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ്

സംസ്ഥാനത്തെ കലാപത്തെ നിയന്ത്രിക്കാൻ ഗവർണ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവരുടെ ഭീതിയൊഴിഞ്ഞിട്ടില്ല. 2018ൽ മാത്രം ആയിരക്കണക്കിന് ക്രൈസ്തവരെ മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ വധിച്ചിട്ടുണ്ട്. ഇതിനെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചിരിന്നു. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ വംശഹത്യ ആഗോള മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം വ്യാപകമാണ്.

More Archives >>

Page 1 of 427