News - 2025

വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് പോളിഷ് പ്രസിഡന്‍റ്; വത്തിക്കാനില്‍ ജൂബിലി തീര്‍ത്ഥാടനം നടത്തി

പ്രവാചകശബ്ദം 30-03-2025 - Sunday

വത്തിക്കാന്‍ സിറ്റി: അടിയുറച്ച കത്തോലിക്ക വിശ്വാസിയും പോളണ്ടിന്റെ പ്രസിഡന്റുമായ ആൻഡ്രെജ് ഡുഡ വത്തിക്കാനില്‍ ജൂബിലി തീര്‍ത്ഥാടനം നടത്തി. വ്യാഴാഴ്ച വത്തിക്കാനിൽ എത്തിയ പ്രസിഡന്റും സംഘവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചു ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. പ്രഥമ വനിത അഗത കോർൺഹൗസർ-ഡുഡയോടൊപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ശവകുടീരത്തിലും ഇരുവരും പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ദമ്പതികൾക്കൊപ്പം വത്തിക്കാനിലെ പോളിഷ് അംബാസഡർ ആദം ക്വിയാറ്റ്‌കോവ്‌സ്‌കിയുമുണ്ടായിരിന്നു.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ സന്ദര്‍ശനത്തിന് പിന്നാലെ പിറ്റേന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടന്നു. കർദ്ദിനാൾ പരോളിനൊടൊപ്പം വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ ജോയിന്‍റ് സെക്രട്ടറി മോൺസിഞ്ഞോർ മിറെസ്ലാവ് വച്ചോവ്സ്കിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 2005 ഏപ്രിൽ 2-ന് മരണമടഞ്ഞ പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയുടെ ചരമവാർഷികത്തോടും പോളണ്ടിൻറെ ആദ്യ രാജാവായ ബൊളെസ്വാവ് ഹൊബ്രെയുടെ (Bolesław Chrobry) കിരീടധാരണത്തിൻറെ സഹസ്രാബ്ദവും 2025 ജൂബിലിയും കണക്കിലെടുത്താണ് കൂടിക്കാഴ്ച നടന്നത്. വത്തിക്കാനും പോളണ്ടിനും പൊതുതാല്പര്യമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായി.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1066