News - 2024

കുട്ടികളിലുണ്ടാകുന്ന ഭയത്തെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ്, ബൈബിളിന്റെ വചന വെളിച്ചത്തില്‍ അവരെ വളര്‍ത്തണമെന്ന് വിദഗ്ധരുടെ നിര്‍ദേശം

സ്വന്തം ലേഖകന്‍ 01-11-2016 - Tuesday

ലണ്ടന്‍: കുട്ടികളിലുണ്ടാകുന്ന ഭയത്തെ കുറിച്ച് മാതാപിതാക്കള്‍ അവരോട് നേരിട്ട് സംസാരിക്കണമെന്ന് മാനസിക രോഗ വിദഗ്ധര്‍. ബൈബിള്‍ വചനങ്ങള്‍ പഠിക്കുന്നത് ഭയവും, ആശങ്കയും മാറ്റുവാന്‍ ഉപകരിക്കുന്നതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നുണ്ടെന്നും പ്രശസ്തര്‍ അഭിപ്രായപ്പെടുന്നു. 'തിങ്ക് ട്വയിസ്', 'പ്രീമിയര്‍ മൈന്‍ഡ് ആന്റ് സോള്‍സ്' എന്നീ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന റെയ്ച്ചല്‍ ന്യൂമാനും, ഡോക്ടര്‍ കെയ്റ്റ് മിഡ്‌ലിട്ടുമാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്.

തങ്ങളെ അലട്ടുന്ന വിവിധ പ്രശ്‌നങ്ങള്‍ കാരണം കൗണ്‍സിലിംഗ് സെന്ററുകളിലേക്ക് ഈ വര്‍ഷം വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത് 11,706 കുട്ടികളാണെന്ന് പഠനം വ്യക്തമാക്കുന്നു. വിവിധ തരം ഭയങ്ങളാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ ഇവ തുടങ്ങുന്നു. സൈബര്‍ രംഗത്ത് നടക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളും, യുഎസ് തെരഞ്ഞെടുപ്പിന്റെ വിവിധ വാദമുഖങ്ങള്‍ വരെ കുട്ടികളുടെ ഉള്ളില്‍ ഭയം ജനിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടികളേക്കാളും അധികമായി പെണ്‍കുട്ടികളാണ് കൗണ്‍സിലിംഗ് സെന്ററുകളിലേക്ക് സഹായത്തിനായി എത്തിയതെന്നും പഠനം പറയുന്നു.

തിങ്ക് ട്വയിസിന്റെ സഹ സ്ഥാപകയായ റെയ്ച്ചന്‍ ന്യൂമാന്‍ വിഷയത്തില്‍ ആഴമായ പഠനം നടത്തിയ ശേഷം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. "കുട്ടികള്‍ ഭയപ്പെടും എന്നു കരുതി അവരെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ നിന്നോ, ജീവിതത്തിന്റെ വിവിധ യാഥാര്‍ഥ്യങ്ങളില്‍ നിന്നോ മറച്ചുപിടിക്കുന്നത് ശരിയായ കാര്യമല്ല. അവരുടെ ഭയത്തെ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ഭയത്തെ അതീജീവിക്കുവാന്‍ ക്രിസ്തുവിന്റെ വചനം ഫലപ്രദമാണ്. ക്രിസ്തുവിന്റെ വചനത്തില്‍ ആരെയെങ്കിലും ശിക്ഷിക്കുന്നതിനെ സംബന്ധിച്ചല്ല പറയുന്നത്. മറിച്ച് ഭയപ്പെടാതെ മുന്നോട്ട് പോകേണ്ടതിനെ കുറിച്ചാണ്. ക്ലേശങ്ങളില്‍ അത് ഏറെ ഉപകാരപ്പെടും". റെയ്ച്ചന്‍ ന്യൂമാന്‍ പറഞ്ഞു.

മാതാപിതാക്കള്‍ യുവാക്കളോടും കുട്ടികളോടും ശക്തമായ രീതിയില്‍ ആശയവിനിമയം നടത്തണമെന്നതാണ് ഡോക്ടര്‍ കെയ്റ്റ് മിഡ്‌ലിടണ്ണിന്റെ നിര്‍ദേശം. കുട്ടികളുടെ ഭയത്തെ കുറിച്ചും, അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും മാതാപിതാക്കള്‍ക്ക് വ്യക്തമായ അറിവുണ്ടായിരിക്കണമെന്നും ഡോക്ടര്‍ കെയ്റ്റ് പറയുന്നു. തങ്ങളെ ഭയപ്പെടുത്തുന്ന കാര്യം കുട്ടികള്‍ പറയുമ്പോള്‍, മാതാപിതാക്കള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന തരത്തില്‍ സംസാരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഭയം മൂലം പല കുട്ടികളും ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും ഡോക്ടര്‍ കെയ്റ്റ് പറയുന്നു. ഇതിനെ ഒഴിവാക്കുവാന്‍ മാതാപിതാക്കളുടെ ഇടപെടലുകള്‍ക്ക് സാധിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 100