News - 2024

സഭാ ശുശ്രൂഷകള്‍ കാര്യക്ഷമമാക്കാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 22-11-2016 - Tuesday

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേയ്ക്ക് ആഴത്തില്‍ എത്തിക്കാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കാനുമായി വിവിധ കമ്മീഷനുകളെ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു.

രൂപതയുടെ വികാരി ജനറല്‍മാര്‍ പൊതുചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെയും നിയമിച്ചു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 20-ന് പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വൈദികര്‍ക്ക് ഈ ‘പത്തേന്തി’കള്‍ (നിയമന ഉത്തരവ്) രൂപതാധ്യക്ഷന്‍ അയച്ചിട്ടുണ്ട്.

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം വഹിക്കുന്ന വൈദികരും

കാറ്റിക്കിസം (മതബോധനം) – റവ. ഫാ. ജോയി വയലില്‍ സിഎസ്ടി

കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സെര്‍വേഴ്സ് (അള്‍ത്താര ശുശ്രൂഷകര്‍) – റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍

കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവല്‍ക്കരണം) – റവ. ഫാ. സോജി ഓലിക്കല്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ( പി.ആര്‍.ഒ)- റവ. ഫാ. ബിജു കുന്നയ്ക്കാട്ട്

കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂഷണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് – റവ. ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്

കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനക്രമം)- റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി എംഎസ്ടി

കമ്മീഷന്‍ ഫോര്‍ കുടുംബ കൂട്ടായ്മ – റവ. ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.ടി

കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ്- റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍

കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്

കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി

കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്റ് ജസ്റ്റീസ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍

കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രമോഷന്‍ (ദൈവവിളി) – റവ. ഫാ. ടെറിന്‍ മുല്ലക്കര

കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – റവ. ഫാ. മാത്യു മുളയോലില്‍

കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – റവ. ഫാ. ജയ്സണ്‍ കരിപ്പായി കുര്യന്‍

കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കായിരിക്കും ഈ വിവിധ കമ്മീഷനുകളുടെ പൊതു ചുമതല. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേയ്ക്കെത്തുന്നത് ഈ വിവിധ ശുശ്രൂഷകല്‍ലൂടെയായിരിക്കും.

രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ഈ ശുശ്രൂഷകള്‍ വിശ്വാസ ജീവിതത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 9-ന് പ്രസ്റ്റണില്‍ മെത്രാഭിഷേകത്തിന് ഒരുക്കള്‍ ക്രമീകരിക്കുന്നതിനും നവംബര്‍ 4 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയതും വിവിധ വൈദികരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കമ്മിറ്റികളായിരുന്നു.

വിശ്വാസികള്‍ക്കുവേണ്ടി രൂപത നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ ആദ്യസംരംഭമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോളജി സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദൈവശാസ്ത പഠനകോഴ്സി’ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടന്നിരുന്നു.

More Archives >>

Page 1 of 107