News - 2024

സിനഡ് പ്രചോദനമായി: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും ഇനി ഒരു കുടക്കീഴില്‍

സ്വന്തം ലേഖകന്‍ 17-04-2019 - Wednesday

റോം: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും പരിശുദ്ധ കുർബാനയുടെ സമയക്രമവും അടക്കം നിരവധി വിവരങ്ങളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍. യുവജനക്കൾക്കായുള്ള സിനഡ് നടന്ന അവസരത്തിൽ ഇറ്റലിയിലെ മിലാനിൽ 4 സർവ്വകലാശാലാ വിദ്യാർത്ഥികളില്‍ ഉയര്‍ന്നു വന്ന ആശയത്തിന്‍റെ സാഫല്യമായാണ് 'ഡിൻ ഡോൺ ഡാൻ' എന്ന ഈ ആപ്ലിക്കേഷന്‍ പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും അടുത്തുള്ള പള്ളികളും അവിടുത്തെ ആരാധനാ സമയങ്ങള്‍, ഒഴിവു ദിനങ്ങളിലേയും തിരുന്നാൾ ദിനങ്ങളിലേയും പരിശുദ്ധ കുർബാനയുടെ സമയങ്ങൾ, ദേവാലയങ്ങള്‍ തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന സമയക്രമം, കുമ്പസാരത്തിനുള്ള സമയം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

എഞ്ചിനീയർമാരായ അലസ്സാന്ത്രോ, ആഞ്ചലോ, നിയമ വിദ്യാർത്ഥിയായ ഫെഡെറിക്കോ, ഡിസൈനറായ യാക്കൊമൊ എന്നിവരാണ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളേയും, ജോലിക്കാരേയും, വിനോദ സഞ്ചാരികളേയും കുറിച്ചോർത്ത് തങ്ങളാൽ എന്ത് സംഭാവന നൽകാൻ കഴിയുമെന്ന സ്വയം ഉയര്‍ന്ന ചോദ്യമാണ് ഈ സംരഭത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്കൊണ്ടിരിക്കുന്നത്. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ലേഖനങ്ങളം ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Articles »