India - 2025

ലങ്കക്കു പ്രാര്‍ത്ഥനയുടെ കരുത്ത് പകര്‍ന്ന് കേരള സഭ

സ്വന്തം ലേഖകന്‍ 29-04-2019 - Monday

പാലക്കാട്: ശ്രീലങ്കയിലെ ഭീകരാക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടവര്‍ക്കായി കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മിക്കയിടങ്ങളിലും കൊല്ലപ്പെട്ടവരോടുള്ള ആദരവ് പ്രകടമാക്കിക്കൊണ്ട് മെഴുകുതിരികള്‍ കത്തിച്ച് വിശ്വാസികള്‍ ടൗണുകളിലൂടെ മൗനജാഥയും സംഘടിപ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിയ്ക്കും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണക്കുന്നതിനും ലോകമെന്പാടുമുള്ള തീവ്രവാദി സംഘടനകള്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതിനും ലോകസമാധാനത്തിനും വേണ്ടിയാണ് കെ‌സി‌ബി‌സി ഇന്നലെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കിയത്.

More Archives >>

Page 1 of 241