News - 2025
ബള്‍ഗേറിയക്കു ആനന്ദം പകര്‍ന്ന് പാപ്പയുടെ സന്ദര്‍ശനം
സ്വന്തം ലേഖകന്‍ 06-05-2019 - Monday
സോഫിയ: ബൾഗേറിയാ സന്ദർശിക്കുന്ന രണ്ടാമത്തെ കത്തോലിക്ക സഭാതലവന്‍ എന്ന ഖ്യാതിയുമായി ഫ്രാന്‍സിസ് പാപ്പയുടെ ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിന് ആരംഭം. കുടിയേറ്റക്കാരുടെ നേർക്ക് കണ്ണുകളും ഹൃദയങ്ങളും അടയ്ക്കരുതെന്ന് പാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. കുടിയേറ്റ സാഹചര്യങ്ങളെക്കുറിച്ച് ബള്‍ഗേറിയക്കാര്‍ക്ക് നന്നായറിയാമെന്നും യുദ്ധം, സംഘര്‍ഷം, ദാരിദ്ര്യം തുടങ്ങിയവയില്‍നിന്നു രക്ഷപ്പെടാനാണ് നാടുവിടുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അതേസമയം യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ദരിദ്രരാജ്യമായ ബള്‍ഗേറിയയില്‍നിന്ന് നല്ല ജീവിതം തേടി മറ്റു രാജ്യങ്ങളിലേക്കു ജനങ്ങള്‍ പലായനം ചെയ്യുകയാണ്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിയെത്തിയ പാപ്പ സോഫിയ പ്രാന്തത്തിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ ഇന്നു സന്ദര്‍ശനം നടത്തും. ബൾഗേറിയാ, വടക്കൻ മാസിഡോണിയാ നാടുകളിലെ രാഷ്ട്രീയ നേതാക്കന്മാരോടും, ഭരണകര്‍ത്താക്കളുമായും, ഓർത്തഡോക്സ് മറ്റും വിവിധ മത നേതാക്കന്മാരുമായും കൂടികാഴ്ച്ച നടത്തുന്ന പാപ്പാ, കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ജന്മസ്ഥലവും സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ബള്‍ഗേറിയ സന്ദര്‍ശിച്ചിട്ടുള്ളത്. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബൾഗേറിയായിൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.