
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ബറുയിപുര്‍ രൂപതയുടെ കോ അഡ്ജുത്തോര്‍ ബിഷപ്പായി ഡോ.ശ്യാമള്‍ ബോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. രൂപതയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ബംഗാളിലെ ഗോസാബാ എന്ന സ്ഥലത്താണ് ഡോ.ശ്യാമള്‍ ബോസ് ജനിച്ചത്. 1991 മേയ് 5നു തിരുപ്പട്ടം സ്വീകരിച്ചു. ബാംഗ്ലൂറിലുള്ള സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇന്‍സ്റ്റിട്ട്യൂട്ടിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1978ല്‍ കല്‍ക്കട്ട അതിരൂപത വിഭജിച്ചാണ് ബറുയിപുര്‍ രൂപത സ്ഥാപിച്ചത്. രൂപതയ്ക്ക് കീഴില്‍ 62,847 കത്തോലിക്കാ വിശ്വാസികളാണുള്ളത്.