India - 2025
ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മൃതസംസ്ക്കാരം നാളെ
സ്വന്തം ലേഖകന്‍ 14-05-2019 - Tuesday
ആലുവ: ഇന്നലെ അന്തരിച്ച മദ്യനിരോധന സമിതിയുടെയും മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംസ്ഥാന പ്രസിഡന്റും ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനുമായ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മൃതസംസ്ക്കാരം നാളെ ആലുവ തൃക്കുന്നത്ത് സെമിനാരി സെമിത്തേരിയില്‍ നടക്കും. നാളെ രാവിലെ 11ന് മൃതദേഹം വസതിയിലെത്തിക്കും.
ഉച്ചയ്ക്ക് ഒന്നിന് സ്വവസതിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് തൃക്കുന്നത്ത് സെമിനാരിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം 4.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും മൃതസംസ്കാര ശുശ്രൂഷ.