News - 2024

ബുര്‍ക്കിനോ ഫാസോയില്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 20-05-2019 - Monday

ഓഗഡോഗോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ സ്പെയിനില്‍ നിന്നുള്ള സലേഷ്യന്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെയ്‌ 17-ന് തെക്കു-പടിഞ്ഞാൻ ബുർക്കിന ഫാസോയിലെ ബോബോ ഡിയോലാസോയിലെ ഡോൺ ബോസ്‌കോ സെന്ററിലെ വൈദികനായ ഫാ. ഫെർണാണ്ടോ ഫെർണാണ്ടസാണ് ദാരുണമായി കൊല്ലപ്പെട്ടത്. വൈദികർ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

മുന്‍പ് ഈ സ്ഥാപനത്തിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളാണ് വൈദികർക്കു നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ഏഴു വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാളെ രണ്ടു മാസങ്ങൾക്കു മുമ്പ് പിരിച്ചുവിട്ടിരുന്നു. അതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മറ്റൊരു വൈദികനും കുത്തേറ്റുവെങ്കിലും രക്ഷപെട്ടു. അതേസമയം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരുവു കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായ ഡോൺ ബോസ്‌കോ സെന്ററിന്റെ ട്രഷററായിരിന്നു ഫാ. ഫെർണാണ്ടോ.


Related Articles »